Posted
about 10 years
ago
by
Santhosh Thottingal
SMC Celebrates its 13th anniversary with a two day program on December 16 and 17 at Vailoppilli Samskrithi Bhavan, Thiruvananthapuram. Detailed schedule of programs is given below
16-12-2014 | 3.00 PM - Inauguration
Inauguration and launch of
... [More]
Indic project, release of new projects.
Venkatesh Hariharan(Former Head of Public Policy and Government Affairs with Google, FormerCorporate Affairs Director for Red Hat in the Asia-Pacific, Co-Founder of Indlinux)
Dr. B Ekbal
K.P. Noufal (Director , IT@School)
Prasanth Sugathan (SFLC.IN)
Joseph Antony, Mathrubhumi
Murali Thummarukkudy, UNEP
Sathyaseelan master, Federation of Blind
Dr. V Sasikumar, FSF India
Dr. Mahesh Mangalat
Joseph C Mathew
Praveen Arimprathodiyil
Anivar Aravind
17-12-2014 | 9.30 AM-11.00 AM.
Malayalam digital typography - The story of Malayalam opentype and rendering corrections : A Walkthrough with focus on SMC's efforts.
Hussain K H
Santhosh Thottingal
Rajeesh Nambiar
Kavya Manohar
Hiran Venugopal
17-12-2014 | 11-15 AM -1 PM
Language technology for Mobile and Web
Varnam project- Web based Indic language input method tool - Navaneeth K N, Kevin Martin
Software localization and standards - Ani Peter
Indic keyboard- Android keyboard for Indian languages- Jishnu Mohan
Firefox OS Input methods for Indian languages - Pravin Sridhar
LibIndic - Hrishikesh K B
LibIndic Android SDK - Sujith
Diaspora Language filter- Abhineet , Praveen A
---- Interval ----
17-12-2014 | 2 PM - 3 PM
Introducing new Malayala Grandha Vivaram project
Ershad K
R Raman Nair
Anivar Aravind
17-12-2014 | 3-15 PM -4 PM
General Question & Answer session about Malayalam computing
17-12-2014 | 4-00 PM PM
Panel Discussion: Malayalam computing and its popularity among Malayalees
Sebin Abraham Jacob
V K Adarsh
Tony Jose
Rajeesh Nambiar
Manoj Puthiyavila
Dr. P .Ranjith
Attendees will get troubleshooting and installation help on Malayalam input tools and fonts in their laptops
Take your passes from http://smc13.doattend.com [Less]
|
Posted
about 10 years
ago
by
Anivar Aravind
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പതിമൂന്നാം വാര്‍ഷികാഘോഷവും ദ്വിദിന സമ്മേളനവും ഡിസംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരത്തു് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ വച്ച് നടക്കുകയാണു്. പരിപാടികളുടെ വിശദവിവരങ്ങള്‍ താഴെക്കൊടുക്കുന്നു.
16-12-2014 | 3.00 PM -
... [More]
ഉദ്ഘാടനം
സ്വാഗതം
അദ്ധ്യക്ഷപ്രസംഗം
ഉദ്ഘാടനം
IndicProject Launch
Indic Project Presentation
മുഖ്യപ്രഭാഷണം
പ്രൊജക്റ്റുകള്‍ പുറത്തിറക്കല്‍
ആശംസാപ്രസംഗങ്ങള്‍
നന്ദി
പങ്കെടുക്കുന്നവര്‍:
വെങ്കിടേഷ് ഹരിഹരന്‍ (Former Head of Public Policy and Government Affairs with Google, FormerCorporate Affairs Director for Red Hat in the Asia-Pacific, Co-Founder of Indlinux)
ഡോ. ബി ഇക്ബാല്‍
കെ. പി നൗഫല്‍ (ഡയറക്ടര്‍, ഐടി അറ്റ് സ്കൂള്‍)
പ്രശാന്ത് സുഗതന്‍ (SFLC.IN)
ജോസഫ് ആന്റണി, മാതൃഭൂമി
സത്യശീലന്‍ മാസ്റ്റര്‍
മുരളി തുമ്മാരുകുടി
ഡോ. വി ശശികുമാര്‍
മഹേഷ് മംഗലാട്ട്
ജോസഫ് സി മാത്യു
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
അനിവര്‍ അരവിന്ദ്
17-12-2014 | 9.30 AM-11.00 AM.
മലയാളം ടൈപ്പോഗ്രഫിയുടെയും ചിത്രീകരണത്തിന്റെയും കഥ - ലളിതമായ പരിചയപ്പെടുത്തല്‍, വളര്‍ച്ചയുടെ വഴി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പങ്ക്
പങ്കെടുക്കുന്നവര്‍:
കെ. എച്ച്. ഹുസ്സൈന്‍
സന്തോഷ് തോട്ടിങ്ങല്‍
രജീഷ് കെ നമ്പ്യാര്‍
കാവ്യ മനോഹര്‍
ഹിരണ്‍ വേണുഗോപാലന്‍
17-12-2014 | 11-15 AM -1 PM
മൊബൈലിനും വെബ്ബിനുമായുള്ള ഇന്ത്യന്‍ ഭാഷാ പിന്തുണാ നിര്‍മ്മാണം
പങ്കെടുക്കുന്നവര്‍:
വര്‍ണ്ണം പ്രൊജക്റ്റ് - വെബ് അധിഷ്ഠിത ഇന്ത്യന്‍ ഭാഷാ ഇന്‍പുട്ട് സഹായി : നവനീത് കെ.എന്‍ , കെവിന്‍ മാര്‍ട്ടിന്‍
സോഫ്റ്റ്‌വെയര്‍ പ്രാദേശികവത്കരണം -സ്റ്റാന്‍ഡേര്‍ഡുകള്‍ : അനി പീറ്റര്‍
ഇന്‍ഡിക് കീബോര്‍ഡ് - ആന്‍ഡ്രോയിഡ് ഇന്ത്യന്‍ ഭാഷാ കീബോര്‍ഡ് - ജിഷ്ണു മോഹന്‍
ഫയര്‍ഫോക്സ് മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഇന്ത്യന്‍ ഭാഷാ കീബോര്‍ഡ് : പ്രവീണ്‍ ശ്രീധര്‍
ലിബ്‌ഇന്‍ഡിക് : ഋഷികേശ് കെ. ബി.
ലിബ് ഇന്‍ഡിക് ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ ലൈബ്രറി - സുജിത്ത്
ഡയസ്പോറയ്ക്ക് ഒരു ഭാഷാ ഫില്‍ട്ടര്‍ - അഭിനീത് , പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
---- ഇടവേള ----
17-12-2014 | 2 PM - 3 PM
നവീകരിച്ച മലയാളഗ്രന്ഥവിവരം പരിചയപ്പെടുത്തല്‍
പങ്കെടുക്കുന്നവര്‍:
ഇര്‍ഷാദ് കെ.
ആര്‍. രാമന്‍ നായര്‍
അനിവര്‍ അരവിന്ദ്
17-12-2014 | 3-15 PM -4 PM
ചോദ്യാത്തരപരിപാടി - മലയാളം കമ്പ്യൂട്ടിങ്ങ്
17-12-2014 | 4-00 PM PM
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ജനകീയത -പൊതു സംവാദം
പങ്കെടുക്കുന്നവര്‍:
സെബിന്‍ അബ്രഹാം ജേക്കബ്
വി. കെ. ആദര്‍ശ്
ടോണി ജോസ്
രജീഷ് നമ്പ്യാര്‍
മനോജ് പുതിയവിള
ഡോ. പി. രഞ്ജിത്ത്
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളില്‍ മലയാളം ഫോണ്ടുകള്‍, ഇന്‍പുട്ട് ടൂളുകള്‍ എന്നിവ സജ്ജീകരിക്കാന്‍ സഹായിക്കലും പരിപാടിയോടൊപ്പം നടക്കും
പാസ്സുകള്‍ക്ക് http://smc13.doattend.com [Less]
|
Posted
about 10 years
ago
by
Anivar Aravind
സുഹൃത്തുക്കളേ ,
2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പതിമൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇത്തവണത്തെ വാര്‍ഷികാഘോഷവും ദ്വിദിന സമ്മേളനവും ഡിസംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരത്തു്
... [More]
വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ വച്ച് നടക്കും. ഡിസംബര്‍ 16 നു് മൂന്നുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ പരിപാടിക്ക് ഔദ്യോഗിക തുടക്കമാവും. കഴിഞ്ഞ ഒരുവര്‍ഷക്കാലത്ത് നിര്‍മ്മിക്കപ്പെടുകയും പുതുക്കപ്പെടുകയും ചെയ്ത നിരവധി സോഫ്റ്റ്‌വെയറുകളുടെ പുറത്തിറക്കലും പരിചയപ്പെടുത്തലും, ഭാഷാ കമ്പ്യൂട്ടിങ് ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവ 16,17 തിയ്യതികളില്‍ നടക്കും
കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള 13 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാദേശികവല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍ , കമ്പ്യൂട്ടര്‍ / മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം ടൈപ്പു ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നിവേശകരീതികളുടെ നിര്‍മ്മിക്കലും പുതുക്കലും, എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടേയും ഭാഗമാവാനും, ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു മൂന്നു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത. കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനും മലയാളത്തിന്റെ ഡിജിറ്റല്‍വളര്‍ച്ചയ്ക്ക് അവസരമൊരുക്കാനും ഇക്കാലയളവില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഇന്നു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് .
വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമാവാനും വിവിധ ചര്‍ച്ചകളില്‍ പങ്കു ചേരാനും എല്ലാവരേയും ക്ഷണിക്കുന്നു.
രജിസ്ട്രേഷന്‍
പങ്കാളിത്തം ഉറപ്പിക്കുന്നതിനായി http://smc13.doattend.com ല്‍ പോയി രജിസ്റ്റര്‍ ചെയ്യൂ. പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ സൗജന്യ പാസ്സിനൊടൊപ്പം അതുകൂടി തെരഞ്ഞെടുക്കുക. ഈ പരിപാടിയുടെ സംഘാടനച്ചെലവിലേയ്ക്കു സഹായം നല്‍കാന്‍ കഴിയുന്നവര്‍ ഒന്നോ അതിലധികമോ പിന്തുണടിക്കറ്റ് എടുത്ത് ഒപ്പം കൂടുമല്ലോ .
പങ്കെടുക്കൂ.. പിന്തുണയ്ക്കൂ
സ്വതന്ത്ര 2014
18-20 തിയ്യതികളില്‍ തിരുവനന്തപുരത്തുവെച്ചു കേരളസര്‍ക്കാരും ഐസിഫോസും ചേര്‍ന്നു നടത്തുന്ന സ്വതന്ത്ര 2014 എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പങ്കാളിയാണ് . സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഇന്ത്യന്‍ഭാഷാകമ്പ്യൂട്ടിങ്ങ് എന്ന പാരലല്‍ ട്രാക്ക് സംഘടിപ്പിക്കുകയും , ഫ്രീഡം ഇന്‍ ക്ലൗഡ്, സ്വതന്ത്ര മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ ട്രാക്കുകളില്‍ സഹകരിയ്ക്കുകയും ചെയ്യുന്നുണ്ട്. സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് വാര്‍ഷികസമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ ഇതുകൂടി മനസ്സില്‍ വെച്ചു യാത്ര പ്ലാന്‍ ചെയ്താല്‍ രണ്ടിലും പങ്കെടുക്കാം. സ്വതന്ത്രയുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഇവിടെ [Less]
|
Posted
over 10 years
ago
by
absolute_void
Posted By: Sebin Jacob
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫോണ്ട് ശിൽപ്പശാലയിൽ നിന്നു ലഭിച്ച അറിവു് പങ്കുവയ്ക്കുന്നു. ഇതു് നേരത്തെ അറിയാവുന്നവർ ക്ഷമിക്കുക. ഇതു് ഇത്രയും വിശദീകരിച്ചു തന്ന സന്തോഷ് തോട്ടിങ്ങലിനു നന്ദി. പലതും എന്നെ സംബന്ധിച്ചു പുതിയ
... [More]
അറിവാണു്.
മുന്നറിയിപ്പു്: വിൻഡോസിൽ ഈ കുറിപ്പു വായിക്കുന്നവർ ദയവായി ഇതു് നോട്ട്പാഡിലേക്കു പകർത്തി മീര, രചന, രഘുമലയാളം എന്നിങ്ങനെ ശരിയായ റെൻഡറിങ് ഓർഡർ പാലിക്കുന്ന ഫോണ്ടുകളിൽ ഏതിലെങ്കിലും വായിക്കുക. ലിപി ഏതായാലും സാരമില്ല. ഇല്ലെങ്കിൽ ചില വിശദീകരണങ്ങൾ മനസ്സിലാവാതെ വരും. ബ്രൗസറിൽ തന്നെ വായിക്കണമെന്നുള്ളവർ javascript:void(document.body.style.fontFamily='Meera, sans'); എന്ന കോഡ് ബുക് മാർക്കായി ചേർത്ത് ഈ കുറിപ്പു വായിക്കുന്നേരം ആ ബുക് മാർക്കിൽ ഞെക്കിയാലും മതിയാവും. CTRL+ ഉപയോഗിച്ചു് ഫോണ്ട് സൈസ് അൽപ്പം വലുതാക്കേണ്ടിവരും.
ഖരം - അതിഖരം - മൃദു - ഘോഷം - അനുനാസികം എന്ന ക്രമത്തിലാണല്ലോ, മലയാളം അക്ഷരമാലയിൽ ഓരോ വർഗ്ഗത്തിലും പെടുന്ന വ്യഞ്ജനാക്ഷരങ്ങൾ അടുക്കിയിരിക്കുന്നതു്. വ്യഞ്ജനങ്ങളിലെ അനുനാസികവും അതേ വർഗ്ഗത്തിലെ ഖരാക്ഷരവും ചേർന്നുള്ള കൂട്ടക്ഷരം മലയാളപദങ്ങളിൽ ആവർത്തിച്ചുവരാറുണ്ടു്.
ങ, ക - ങ്ക (കൊങ്ക, മങ്ക, അങ്കം, പങ്കം, തങ്കം)
ഞ, ച - ഞ്ച (കൊഞ്ചു്, കൊഞ്ചൽ, അഞ്ചു്, അഞ്ചൽ, തഞ്ചം)
ണ, ട - ണ്ട (മണ്ട, ചെണ്ട, തണ്ടു്, ചെണ്ടു്, മുണ്ടു്)
ന, ത - ന്ത (കൊന്ത, തന്ത, മൊന്ത, മോന്ത, സ്വന്തം)
മ, പ - മ്പ (അമ്പു്, തുമ്പു്, ചെമ്പു്, കമ്പു്, മുമ്പു്)
ടവർഗ്ഗത്തിനും തവർഗ്ഗത്തിനും ഇടയിലായി മലയാളത്തിൽ ഒരു ta-വർഗ്ഗം ഉണ്ടായിരുന്നു എന്നും അതിന്റെ അനുനാസികമാണു്, നനയുക എന്ന വാക്കിലെ രണ്ടാമത്തെ നയുടെ ഉച്ചാരണമായി വരുന്ന ലിപിരൂപമില്ലാത്ത സ്വനിമയെന്നും ഒരു വാദമുണ്ടു്. അറ്റം, കുറ്റം, മുറ്റം, പറ്റം എന്നൊക്കെയുള്ള വാക്കുകളിലെ റ്റയുടെ അർദ്ധരൂപമാണു്, ta. ഗണിതഭാഷയിൽ റ്റ/2 എന്നു പറയാം.
വർഗ്ഗങ്ങളായി തിരിക്കുന്നതിന്റെ ലോജിക്ക് കൂടി നോക്കുക: ഉച്ചരിക്കുമ്പോഴുള്ള നാവിന്റെ നിൽപ്പും ശബ്ദം വരുന്നതു് എവിടെനിന്നു് എന്നും നോക്കിയാണു് ഈ ക്രമം നിശ്ചയിക്കുന്നതു്. തൊണ്ടക്കുഴിയിൽ നിന്നു തുടങ്ങി ചുണ്ടിന്റെ അറ്റത്തു് അവസാനിക്കുന്ന നിലയിലാണു് യഥാക്രമം ക, ച, ട, റ്റ/2, ത, പ എന്നീ ഖരാക്ഷരങ്ങളുടെ വരവു്.
റ്റ/2 വർഗ്ഗത്തിലെ അനുനാസികമായ naയും അതിന്റെ ഖരാക്ഷരമായ taയും ചേർന്നാണു് ന്റ എന്ന കൂട്ടക്ഷരം ഉണ്ടാവുന്നതു്. പ്രാമാണിക വ്യാകരണ ഗ്രന്ഥമായ പാണിനീയത്തിൽ റ്റ/2 എന്ന അക്ഷരത്തെ കുറിക്കാൻ കേരള പാണിനി ഺ എന്ന അക്ഷരചിത്രമാണു് ഉപയോഗിക്കുന്നതു്. naകാരത്തിനു് ഩ എന്ന അക്ഷരരൂപവും ഉപയോഗിക്കുന്നു. (ഈ ചിത്രങ്ങൾ എല്ലാ ഫോണ്ടിലും കാണില്ല. മീരയുടെ പുതിയ വേർഷനിൽ ചിത്രമുണ്ടു്. ഡൗൺലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കു ചെയ്യുക). അവന്റെ, മകന്റെ എന്നൊക്കെ എഴുതുമ്പോൾ യഥാർത്ഥത്തിൽ നാം വായിക്കുന്നതു് ഩ്ഺ എന്നു പാണിനി രേഖപ്പെടുത്തുന്ന കൂട്ടക്ഷരമാണു് (ഇവ പുതിയ അക്ഷരങ്ങളല്ല. മലയാളത്തിൽ ലിപിരൂപമില്ലാത്ത രണ്ടു ശബ്ദങ്ങളെ കുറിക്കാൻ താത്ക്കാലികമായി ഉപയോഗിക്കുന്ന അക്ഷരരൂപങ്ങളാണു്).
ങകാരം സാധാരണയായി ഒരു വാക്കിൽ ഒറ്റയ്ക്കു നിൽക്കാത്തതുപോലെ ഺകാരവും ഒറ്റയ്ക്കു് നിൽപ്പതു സാധാരണമല്ല. തമിഴിൽ നിന്നു വന്ന അക്ഷരമാകയാൽ ഈ വർഗ്ഗത്തിനു് അതിഖരം, ഘോഷം, മൃദു എന്നിവയില്ല. (ഩകാരം വച്ചു വാക്കുകൾ തുടങ്ങാറുമില്ലല്ലോ. അല്ലെങ്കിൽ അന്യഭാഷകളിൽ നിന്നു് - പ്രത്യേകിച്ചു് ഇംഗ്ലീഷിൽ നിന്നു് - തത്ഫലമായി എടുത്തുപയോഗിക്കുന്ന വാക്കുകളാവണം: നമ്പർ, നോട്ടി എന്നിവ പോലെ...)
മലയാളത്തിലെ സ്വതവേയുള്ള അവ്യവസ്ഥകാരണം ഇപ്പോൾ ൻ എന്ന ചില്ലക്ഷരത്തിനു് ചന്ദ്രക്കലയിട്ടു് റ എഴുതുകയും ന്റ (ഩ്ഺ) എന്നു വായിക്കുകയും ചെയ്യുന്ന പരിപാടി വ്യാപകമായിട്ടുണ്ടു്. (ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയുടെ ടീസറിൽ ടൈപ്പ് റൈറ്ററിൽ മലയാളം അടിക്കുന്നതു് ൻ്റ എന്നാണു്). ൻറ എന്നെഴുതി ന്റ എന്നു വായിക്കുന്നതും സാധാരണമാണു്. Enrica ലെക്സി എന്ന കപ്പലിനെ കുറിക്കാൻ എൻറിക്ക ലെക്സി എന്നെഴുതിയപ്പോൾ അതിനെ Entica എന്നു പലരും വായിച്ചതു് ഈ സാഹചര്യത്തിലാണു്. ഹെൻറി എന്നെഴുതിയാൽ ഹെന്റി എന്നു വായിക്കുന്നതും ഒരു വല്ലായ്ക.
പത്രങ്ങളും ഫോണ്ട് നിർമ്മാതാക്കളും ഈ കാര്യത്തിൽ ഒരേ പോലെ കുറ്റക്കാരാണു്. ന്റ പ്രശ്നത്തിനു പിന്നിൽ മൈക്രോസോഫ്റ്റിന്റെ കാർത്തിക ഫോണ്ട് വഹിച്ച പങ്കു ചെറുതല്ല. ന്‌റ എന്നു zwnj ഉപയോഗിക്കാതെ ഞാൻ എഴുതിയാൽ കാർത്തികയിൽ ന്റ എന്ന കൂട്ടക്ഷരമേ കാണൂ. ഈ ബഗ് പരിഹരിക്കുന്നതിനു പകരം അതു് യൂനിക്കോഡ് സ്പെസിഫിക്കേഷന്റെ ഭാഗമാക്കി മാറ്റി. തുടർന്നു് മറ്റൊരവസരത്തിൽ ൻ്റ എന്നെഴുതിയാലും ന്റ എന്നു കാട്ടണം എന്ന നിയമവും ചേർത്തു. ചുരുക്കത്തിൽ ന്റയ്ക്കു് മൂന്നു് എൻകോഡിങ് ഉണ്ടു്. വിഘടിത ചില്ലും ആണവ ചില്ലും ഉള്ളതിനാൽ രണ്ടുതരം ചില്ലുപയോഗിച്ചും ഇങ്ങനെ എഴുതാം എന്നതുകൊണ്ടു്, അഞ്ചുതരത്തിൽ ന്റ എഴുതാം എന്നു പറയണം. അഞ്ജലിയുടെ ഇന്നു വ്യാപകമായി പ്രചാരത്തിലിരിക്കുന്ന ഒരു പഴയ വേർഷനിൽ ൻ+റ എന്നു ചേർത്തെഴുതിയാലും ന+്+റ എന്നു ചേർത്തെഴുതിയാലും ന്റ എന്നു വരാൻ റൂൾ ചേർത്തിരുന്നതു് ഇതിൽ ഏതു സ്റ്റാൻഡേർഡിനെ പിന്തുടരണം എന്ന കൺഫ്യൂഷനെ തുടർന്നാണു്. (അപ്‌സ്ട്രീമിൽ ലഭ്യമായ അഞ്ജലിയിൽ ഈ അവ്യവസ്ഥയില്ല.) എസ്എംസി മെയ്‌ന്റെയ്‌ൻ ചെയ്യുന്ന ഫോണ്ടുകളിൽ ന ് റ ആണു് ന്റ ആവേണ്ടതു് എന്നു നിശ്ചയിച്ചിട്ടുണ്ടു്. ഇവിടത്തെ നയും റയും നാം അക്ഷരമാലയിൽ പഠിച്ച നയും റയുമല്ല, പകരം ഩയും ഺയുമാണു് എന്നു് മുകളിൽ എഴുതിയതിൽ നിന്നു് വ്യക്തമാണല്ലോ.
കേരള കൗമുദിയുടെ ഫോണ്ടുകളിൽ ന+്+ര എന്നെഴുതിയാലാണു് ന്റ ലഭിക്കുക. മറ്റു ഫോണ്ടുകളിൽ കാണുമ്പോൾ ഇതു് ന്ര എന്നേ വരൂ. മാക് മെഷീനിലെ ഡീഫോൾട്ട് ഫോണ്ടിൽ ന+്+റ എന്നെഴുതിയാൽ ന്‌റ എന്നേ കാണിക്കൂ. സ്വാഭാവികമായും അവർ ന്റ കിട്ടാൽ വേറെ മാർഗ്ഗം നോക്കും. അതെന്താണെന്നു് എനിക്കു നിശ്ചയമില്ല. യൂനിക്കോഡ് (മൂലാക്ഷരങ്ങൾക്കു തനതായ മൂല്യം) എന്ന സങ്കൽപ്പം തന്നെയാണു് ഇവിടെ തകരുന്നതു്. ഈ ക്രമം ഭാഗ്യത്തിനു് യൂനിക്കോഡ് സ്റ്റാൻഡേർഡിന്റെ ഭാഗമായിട്ടില്ല എന്നതിൽ ആഹ്ലാദിക്കാം.
മനോരമയുടെ ഫോണ്ടിൽ ക്ല ലഭിക്കണമെങ്കിൽ ക്ള എന്നെഴുതണം. അല്ലെങ്കിൽ ക്‌ല എന്നേ കാണൂ. മനോരമയുടേതടക്കം പല ഫോണ്ടുകളിലും ന ് പ ആണു് മ്പ ആവുന്നതു്. നേരത്തെ പറഞ്ഞതുപോലെ പവർഗ്ഗത്തിലെ അനുനാസികമായ മ-യോടു് ഖരാക്ഷരമായ പ ചേർന്നാണു് മ്പ ഉണ്ടാകേണ്ടതു്. പക്ഷെ കാലങ്ങളായി ഉപയോഗിച്ചുവരുന്ന, സിഡാക് പ്രചരിപ്പിച്ച, തെറ്റായ കീബോർഡ് പ്രയോഗം മാറ്റാൻ മടിച്ചാണു് മനോരമയുടെ ഈ ഇംപ്ലിമെന്റേഷൻ. മാക് മെഷീനുകളിലാവട്ടെ, മ ് പ എന്നെഴുതിയാൽ മയുടെ ചുവടെ പ സ്റ്റാക്ക് ചെയ്തു കാട്ടും.
ഇൻപുട്ട് മെഥേഡും റെൻഡറിങ്ങും ഡേറ്റയും വേറെ വേറെ ആയതിനാൽ തന്നെ ന്പ എന്നു് ടൈപ്പ് ചെയ്താലും മ്പയുടെ ശരിയായ യൂനിക്കോഡ് വാല്യൂ രേഖപ്പെടുത്താനും അതുപ്രകാരം റെൻഡർ ചെയ്യാനും കീബോർഡ് ഉണ്ടാക്കുന്നവരും ഫോണ്ട് ഉണ്ടാക്കുന്നവരും ശ്രദ്ധിച്ചാൽ ഈ തെറ്റായ ഡേറ്റാ രേഖപ്പെടുത്തൽ ഒഴിവാക്കാനാവും. രാഹുൽ അകാലത്തിൽ കടന്നുപോയതിനാൽ കേരളകൗമുദിയിലെ ന്ര പ്രശ്നം ഇനി പരിഹാരമില്ലാതെ കിടക്കുമെന്നും ഏറെ ഡേറ്റ തെറ്റായി വരുമെന്നും ഉള്ളതാണു് മറ്റൊരു പ്രശ്നം. ആസ്കി കാലത്തേതുപോലെ ഓരോരുത്തർക്കും അവരവരുടെ ഇംപ്ലിമെന്റേഷൻ എന്നതാണു് ഇവിടെ പ്രശ്നമുണ്ടാക്കുന്നതു്. ഇതു് യൂണിക്കോഡ് പൂർവ്വകാലത്തേക്കാണു് നമ്മളെ തിരികെ കൊണ്ടുപോകുന്നതു്. മലയാളത്തെ ശ്രേഷ്ഠഭാഷാ ഫണ്ട് രക്ഷിക്കട്ടെ!
Reference: Keralapanineeyam page 34,35 - പീഠിക അദ്ധ്യായം [Less]
|
Posted
over 10 years
ago
by
Anivar Aravind
Day 1
Introduction to digital typography
What is a font?
Encoding: Unicode
Mapping data to drawings concept
Do not confuse - font is independent of typing tool.
How a font works ?
The text rendering stack-rendering engine,
shaping engine
... [More]
, Harfbuzz
layouting, - Pango/Qt
font selection - fontconfig, font fallbacks, generic font families
Font types-Regular, Non Regular - calligraphic, handwriting, ornamental - familiarization with examples, introduction to famous font families - Italics, bold
Hinting, pixel smoothing
What are the existing fonts in Malayalam?
A quick walkthrough on existing fonts - just to familiarize - because we will be talking about them in the whole session
What is a Malayalam font?
How many glyphs?
Orthography
Understand some ligature formation rules of Malayalam - മ്പ, ണ്ട, ന്റ, റ്റ, ക്ര, പ്ല etc.
Aesthetc aspects of Malayalam
How a Malayalam font works
Opentype - what is standard, who, how
Malayalam OT features - familiarization, mlym, mlm2 - what are they? how it differs - Practical aspects of OS versions and these OT script versions.
Frequently asked encoding sequence questions - Chillus, ന്റ, മ്പ, ണ്ട, പ്ര, ക്ര, പ്ല, dot reph, consonant signs - ്ല, ്ര, ്യ, .
Understanding a font
Case study - Rachana font - Hussain KH
Very very brief history, effort, technology, aesthetic concepts, glyph characteristics
Case study - Meera font - Hussain KH
Case study- Dyuthi - Hiran
Case study- Chilanka- Santhosh
Familiarize with the terminology
code point , Glyph - ligature
Consistent glyph naming for lookup tables
Font metrics- Guidelines - ascend, descend, bearing, stroke width, angle, pen tip, varying width, equal width, spacing, kerning
Familiarize with Tools
Inkscape
Bezier curves
Spirals
Fontforge
Corner points, curve points
Day 2
Let us create a font! (hands on training)
Introducing a workflow:
Creating SVGs
Importing to fontforge
Using a font framework
Creating TTF, installing and trying out
If time allows or in between other sessions..
Font formats -ttf, otf, eot, woff, svg
Font embedding
Font licensing, release, version control
Medium of instruction: Malayalam
Trainers
Santhosh Thottingal
Hiran Venugopalan
K.H Hussain
Selected Participants
NUJUMUDEEN (Eggs Creative Solutions & Communications (P) Ltd.)
Ullas (C-DAC)
Jotty Jacob (St. Joseph College of Communication, Changanacherry)
Varun
Bibin Vasudevan
K.Haris Muhammed (ചീഫ് ഡി.ടി.പി ഓപ്പറേറ്റര്‍, മാധ്യമം)
Yaser Ali (Zyxware Technologies)
Participants under SMC Scholarship
Orion Champadiyil
Kavya Manohar
Ark Arjun
Sebin Abraham
Nithin Krishna. S
Manoj K
Special Guests
Narayana Bhattathiri
Font packaging team
Praveen A
Balasankar C
Organizers
Hrishikesh K.B
Anivar Aravind
Organizing Support
Anish A
Sooraj Kenoth
Preparations
Bring a working laptop. Please bring your drawing instruments you are comfortable with - Mouse, Drawing pad/stylus(if you have) etc,
Since we are Free Software developer community, we will be using GNU/Linux and free software during the workshop. We recommend GNU/Linux as the best platform for developing with Malayalam. But you are free to use whatever Operating system you are comfortable. Please use a reasonably latest operating system, outdated operating systems have crappy Malayalam support and you will feel helpless most of the time you work with them. Windows XP will not be helpful.
Power, internet, lunch and refreshments will be provided at the venue.
Inkscape will be used for demonstrations, but if you are good at other vector graphics editing tools such as Adobe illustrator, you will see comparable features in it for drawing svgs. But we may not be able to give specific instructions on such editors. As long as you know how to draw and create svgs with given metrics and styles, you are good.
Inkscape works in all operting systems. If not installed get it from https://inkscape.org/en/. Inkscape is packaged for GNU/Linux
Fontforge will be used for developing the font. Sorry, we will not be able to train on other systems like fontlab etc. For complex scripts like Malayalam, we know this as the only working tool. Accepting the fact that its UI is not upto standard.
Fontforge is available for all operating systems. If not installed, get it from http://fontforge.github.io/en-US/ and install. Fontforge is packaged for GNU/Linux. If you need help installing, see http://designwithfontforge.com/en-US/Installing_Fontforge.html
If you are curious, you will see that http://designwithfontforge.com/ has a good tutorial on fontforge.
Please download SMC’s latest fonts: https://github.com/smc/fonts - Click on Download as ZIP. Similarly download latest version of Chilanka font from https://github.com/smc/chilanka
Optional:
Get a copy of http://thottingal.in/documents/Fontbook.pdf and keep in your system
GNU/Linux users install libharfbuzz-bin package
Try to read http://behdad.org/text/ - This is a bit advanced. Just skip if you dont understand it.
[Less]
|
Posted
over 10 years
ago
by
Santhosh Thottingal
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് നവംബര്‍ 8, 9 തിയ്യതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വച്ചു് മലയാളം ഫോണ്ട് ശില്പശാല സംഘടിപ്പിക്കുന്നു.
മലയാളം ഫോണ്ടുകളുടെ സാങ്കേതികവശങ്ങളും പുതിയ ഫോണ്ടുനിര്‍മ്മാണരീതിയും പരിചയപ്പെടുത്തുകയാണു് ലക്ഷ്യം. പ്രായോഗിക
... [More]
പരിശീലനമാണു് ഉദ്ദേശിയ്ക്കുന്നതു് എന്നതിനാല്‍ വളരെ കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിയ്ക്കാന്‍ സാധിയ്ക്കുകയുള്ളു.
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ മീര, രചന, ദ്യുതി, ചിലങ്ക തുടങ്ങിയ ഫോണ്ടുകള്‍ രൂപകല്പന ചെയ്യുന്നതില്‍ മുഖ്യപങ്കുവഹിച്ച താഴെപ്പറയുന്നവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നതു്.
കെ.എച്ച് ഹുസ്സൈന്‍ (രചന മീര ഫോണ്ടുകളുടെ നിര്‍മ്മാതാവ്)
സന്തോഷ് തോട്ടിങ്കല്‍ (സീനിയര്‍ എഞ്ചിനീയര്‍ , ലാംഗ്വേജ് എഞ്ചിനീയറിങ്ങ്, വിക്കിമീഡിയ ഫൌണ്ടേഷന്‍)
ഹിരണ്‍ വേണുഗോപാലന്‍ (സാള്‍ട്ട്മാംഗോട്രീ, മലയാളിഗ്രഫി)
അപേക്ഷിക്കുന്നവരില്‍ നിന്നു് 15 പേരെയാണു് പരിശീലനത്തിനു തിരഞ്ഞെടുക്കുക. 3000 രൂപയാണു് ഫീസ് നിശ്ചയിച്ചിരിയ്ക്കുന്നതു്.
പരിപാടിയുടെ വേദി :
DBG (Digital Brand Group Private Limited)
L13, Basement floor 1, Thejaswini
Technopark Campus, Technopark
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള ഫോം നവംബര്‍ 3നകം പൂരിപ്പിയ്ക്കുക. നവംബര്‍ 4 നു തെരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഈമെയിലില്‍ ബന്ധപ്പെടുക
Registration form Closed [Less]
|